OPEN NEWSER

Tuesday 03. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

  • Mananthavadi
14 Jul 2020

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ വയനാട്ടില്‍ ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചവുടെ എണ്ണം 197 ആയി ഉയര്‍ന്നു.  ബാഗ്ലൂരില്‍ നിന്നെത്തിയ 8 പേരും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഹൈദരബാദില്‍ നിന്നുമുള്ള ദമ്പതികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നുളള ഒരാള്‍ക്കുമാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 97 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 93 പേരും കോഴിക്കോട്, തിരുവനന്തപുരം,പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. ജില്ലയില്‍ ഇതുവരെ 99 പേര്‍ രോഗമുക്തി നേടി.  

രോഗം സ്ഥിരീകരിച്ചവര്‍ :

 ജൂലൈ 9 ന് കര്‍ണാടകയില്‍ നിന്നെത്തിയ 62 കാരനായ കാക്കവയല്‍ സ്വദേശി, ജൂലൈ 10 ന് ഹൈദരാബാദില്‍ നിന്നെത്തിയ 33 വയസ്സ് പ്രായമുള്ള പനമരം സ്വദേശികളായ ദമ്പതികള്‍, ജൂണ്‍ 27 ന് ദുബായില്‍ നിന്നു വന്ന 54 വയസ്സുള്ള പുല്‍പ്പള്ളി സ്വദേശി,  ബംഗളുരുവില്‍ നിന്നും ജൂലൈ 9, 10, 11, 13 തിയ്യതികളില്‍   ജില്ലയിലെത്തിയ 42 കാരനായ വെള്ളമുണ്ട  സ്വദേശി, 24 വയസ്സുള്ള പിലാക്കാവ് സ്വദേശി,  39 കാരനായ പടിഞ്ഞാറത്തറ സ്വദേശി, 22 കാരനായ  മുട്ടില്‍ സ്വദേശി , 21 വയസ്സുള്ള മുള്ളന്‍കൊല്ലി സ്വദേശി, അമ്പലവയല്‍ സ്വദേശി (27), എടവക എള്ളുമന്ദം സ്വദേശി (42), പുല്‍പ്പള്ളി സ്വദേശി (51)എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 നിരീക്ഷണത്തില്‍ 3584 പേര്‍ 

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന്  321 പേര്‍ പുതുതായി നിരീക്ഷണത്തിലായി. 293 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.  നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 3584 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11201 സാമ്പിളുകളില്‍ 9531 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 9333 നെഗറ്റീവും 198 പോസിറ്റീവുമാണ്‌

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
  • വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
  • പനമരം ബീവറേജില്‍ വീണ്ടും മോഷണം.
  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show