പാതയോരത്ത് പൂച്ചെടികള്‍ നട്ടു
പുല്‍പ്പള്ളി:ടൗണിലെ പ്രധാന പാതയോരങ്ങള്‍ ഉദ്യാനമാക്കുന്നതിന്റെ ഭാഗമായി കരിമം നമ്മുടെ പുല്‍പ്പള്ളി എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച പുച്ചെടി നടീലിന്റെ ഉദ്ഘാടനം പുല്‍പ്പള്ളി എസ്ഐ അജീഷ് കുമാര്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി താഴെയങ്ങാടി മുതല്‍ എരിയപ്പള്ളി വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്താണ് പൂച്ചെടികള്‍ നട്ടത്. ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നൂറോളം അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പൂച്ചെടികള്‍ നട്ടത്. പുല്‍പ്പള്ളി മേഖലയിലെ പ്രധാന പാതയോരങ്ങളില്‍ പ്രത്യേകിച്ച് ജനങ്ങളുടെ സഹകരണത്തോടെ ഘട്ടം ഘട്ടമായി പൂച്ചെടികള്‍ നടാനുള്ള തയാറെടുപ്പിലാണ്.
കൂട്ടായ്മ അംഗങ്ങള്‍ അടുത്ത ഘട്ടത്തില്‍ മുള്ളന്‍കൊല്ലി, ആനപ്പാറ, താന്നിത്തെരുവ് റോഡിലും പൂച്ചെടികള്‍ നട്ട് മനോഹരമാക്കാനുള്ള തയാറെടുപ്പിലാണ്. ബിജു ജോണ്‍ അധ്യക്ഷത വഹിച്ചു. ശരത് കൃഷ്ണന്, അബിലാഷ് മേനോന്, അഗസ്റ്റിന്, സണ്ണി തോമസ്, അനിഷ രവി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍