അമ്പിളിയുടെ കുടുംബത്തിന് സഹായധനം നല്‍കി

പുല്‍പ്പള്ളി:വീട് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മാടപ്പള്ളിക്കുന്ന് അമ്പിളിയുടെ കുടുംബത്തിന് വ്യാപാരി വ്യവസായി കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍മാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് ധനസഹായം നല്‍കി.ഷീറ്റിട്ട ഷെഡില്‍ കഴിയുന്ന വിജയകുമാറിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് സഹായം നല്‍കിയത്. സഹായ ധനം വിജയകുമാറിന്റെ വീട്ടിലെത്തി ഭവന നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികള്‍ക്ക് ബാങ്ക് പ്രസിഡണ്ട് ഇ.ടി ബാബു കൈമാറി. പി ആര്‍ വിജയന്‍ ,സി പി ജോയിക്കുട്ടി, എന്‍ യു ബാബു, ബുഷ്‌റ മുഹമ്മദ്, എം യു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍