OPEN NEWSER

Thursday 08. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാടിച്ചിറ മൃഗാശുപത്രിയിലെ ഡോക്ടറെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല: എല്‍ഡിഎഫ് മെമ്പര്‍മാര്‍

  • S.Batheri
23 Jun 2020

പുല്‍പ്പള്ളി:ക്വാറന്റൈനില്‍ കഴിയുന്ന ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച കാലീത്തീറ്റ വിതരണവുമായി ബന്ധപ്പെട്ട് ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിലെ 2 ഗ്രാമ പഞ്ചായത്തംഗങ്ങള്‍ പാടിച്ചിറ മൃഗാശുപത്രിയിലെ ഡോകടറായ ലക്ഷ്മി അരവിന്ദിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും വഴിയില്‍ തടഞ്ഞുവയ്ക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ എല്‍ഡിഎഫ് മെമ്പര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മെമ്പര്‍മാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ധത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡണ്ടും 3 മെമ്പര്‍മാരും കൂടി പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ മൃഗാശുപത്രിയില്‍ നിന്ന് ഫയല്‍ ഡോക്ടറില്ലാത്ത സമയത്ത് കാലിത്തീറ്റ വിതരണത്തിന്റെ ലിസ്റ്റ് ആവശ്യപ്പെട്ട് കൊണ്ട് മുഗാശുപത്രിയിലെത്തുകയും അവിടെയുള്ള ഉ്യേദാഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ഡിഡിയെ വിളിച്ച് വരുത്തുകയും ലീവിലായിരുന്ന ഡോക്ടറെ വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ഡോക്ടര്‍ക്ക് ദേഹാസ്വാസ്ത്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് കാരണമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒപ്പിട്ട് നല്‍കിയ ക്വാറന്റയിന്‍ ഉപഭോക്തൃ ലിസ്റ്റില്‍ അപാകതയില്ലാതെ കാലിത്തീറ്റ വിതരണം ചെയ്ത ഡോക്ടര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് നേതൃത്വവും പഞ്ചായത്ത് പ്രസിഡണ്ടും പ്രതികാര നടപടിയുമായി മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഗ്രാമപഞ്ചായത്ത്എല്‍ ഡി എഫ് മെമ്പര്‍മാരായ സി പി വിന്‍സെന്റ്, സിസിലി ചെറിയാന്‍, ബിന്ദു ബിജു, രഷിത പ്രതിഷ്, നിഷാ ശശി, സി.കെ ഷെല്‍ജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show