ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കി ഡോ.ലക്ഷ്മി അരവിന്ദ്.
പുല്‍പ്പള്ളി:ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാനാവാതെ പ്രയാസപ്പെട്ട ചേകാടിയിലെ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കി പാടിച്ചിറ വെറ്റിനറി ആശുപത്രിയിലെ ഡോ.ലക്ഷ്മി അരവിന്ദ്. ഗോത്രവിഭാഗം തിങ്ങിപ്പാര്‍ക്കുന്ന വനഗ്രാമമായ ചേകാടിയിലെ ആദിവാസി കോളനികളിലെ വീടുകളില്‍ ടി.വി.യും മറ്റ് സൗകര്യങ്ങളുമില്ലാതെ കഴിയുന്ന കുട്ടികളുടെ അവസ്ഥ കേട്ടറിഞ്ഞാണ് ചേകാടി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എല്‍.ഇ.ഡി. ടി.വി. വാങ്ങി നല്‍കിയത്. ഒരാഴ്ചയായി ടി.വി.യില്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നെങ്കിലും ടി.വി. ഇല്ലാത്തതിനാല്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടികള്‍. പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വേലിയമ്പം വി.ച്ച്.എസ്.ഇ., ചേകാടി ഗവ. എല്‍. പി. സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിമുതല്‍ ചേകാടി സ്കൂളിലിരുന്ന് ക്ലാസ്സുകളില്‍ പങ്കെടുക്കാനാകും. പുല്പള്ളി എസ്.ഐ. അജീഷ്!കുമാറാണ് ചേകാടിയിലെ ഗോത്ര വിദ്യാര്‍ഥികളുടെ ദുരവസ്ഥ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ചേകാടി സ്കൂളില്‍ ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തിയാണ് സ്കൂള്‍ പ്രധാനധ്യാപികയ്ക്ക് ടി.വി. കൈമാറിയത്. എസ്.ഐ. അജീഷ് കുമാര്‍, സി.പി.ഒ.മാരായ രാമകൃഷ്ണന്്!, ടോണി മാത്യു, പ്രധാനധ്യാപിക ഗിരിജ, പി.കെ. ബിന്ദു എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍