ബംഗളൂരുവില്‍ വാഹനാപകടത്തില്‍ തവിഞ്ഞാല്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു.

തവിഞ്ഞാല്‍:ബംഗളൂരുവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു.തവിഞ്ഞാല്‍ വിമലനഗര്‍ അയ്യാനിക്കാട്ട് പരേതനായ അഗസ്റ്റ്യന്റെയും മേരിയുടെയും മകന്‍ ജോബി അഗസ്റ്റിയന്‍ (35) ആണ് മരണപ്പെട്ടത്.കാറും ബൈക്കും കൂട്ടിയിടിച്ച് ആണ് അപകടം സംഭവിച്ചത്.ബംഗളൂരുവില്‍ ഷെഫായി ജോലി നോക്കി വരികയായിരുന്നു ജോബി.സംസ്‌ക്കാരം നാളെ (മാര്‍ച്ച് 11) വെകുന്നേരം 4 മണിക്ക് തവിഞ്ഞാല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.സഹോദരങ്ങള്‍:വിനോദ് അഗസ്റ്റിയന്‍,സ്മിത സുനില്‍.