OPEN NEWSER

Monday 25. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ്   കുവൈത്ത് നിര്‍ത്തലാക്കി. ;മാര്‍ച്ച് 6 മുതല്‍ ഒരാഴ്ചത്തേക്കാണു നിരോധനം. 

  • Pravasi
07 Mar 2020

 

കുവൈത്ത് സിറ്റി:ഈജിപ്ത്, ഫിലിപ്പൈന്‍സ്, സിറിയ, ലെബനന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നിവയാണു മറ്റു രാജ്യങ്ങള്‍.ഈ രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ച താമസിച്ചവര്‍ക്കും മറ്റു വിമാന കമ്പനികള്‍ വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.വൈകുന്നേരം മുതല്‍ ആരംഭിച്ച മന്ത്രിസഭായോഗം  അസാധാരണാം വിധം 4 മണിക്കൂറിലധികം നീണ്ടു നിന്നു.രാജ്യത്തേക്ക് വരുന്ന വിദേശികള്‍ വഴി കൊറോണ വൈറസ് ബാധ പകരുന്നത്  തടയാന്‍  ആവശ്യമായ ഉപകരണങ്ങളും മറ്റും സജ്ജീകരിക്കുന്നതിനു വേണ്ടിയാണു വിമാന സര്‍വ്വീസ് നിര്‍ത്തി വെക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ അടക്കമുള്ള 10 രാജ്യങ്ങളില്‍ നിന്നള്ള  യാത്രക്കാര്‍ക്ക് മാര്‍ച്ച് 8 മുതല്‍ കൊറോണ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനം റദ്ധാക്കുകയും ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് നിബന്ധന റദ്ധാക്കിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ നിരവധി പാര്‍ലമന്റ് അംഗങ്ങള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.മാര്‍ച്ച് 8 മുതല്‍ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെ  തുടര്‍ന്ന് നിരവധി പേര്‍ ഈ തിയ്യതിക്ക് മുമ്പായി കുവൈത്തിലേക്ക് തിരിച്ചു വരികയോ  തൊട്ടടുത്ത  ദിവസങ്ങളിലേക്ക് ടിക്കറ്റ് ബൂക്ക് ചെയ്യുകയോ ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകീട്ടോടു കൂടി സര്‍ട്ടിഫിക്കറ്റ് നിബന്ധന  മന്ത്രിസഭ  റദ്ധാക്കിയതോടെ പെട്ടെന്നുള്ള  തിരിച്ചുവ്വരവ് ആവശ്യമല്ലാതിരുന്ന പലരും  ബുക്ക് ചെയ്ത ടിക്കറ്റ്  കേന്‍സല്‍ ചെയ്യുകയും ചെയ്തിരുന്നു. വിമാന സര്‍വ്വീസ് ഒരാഴ്ചത്തേക്ക് നിര്‍ത്തിയതായാണു സൂചിപ്പിക്കുന്നത്.എങ്കിലും  അവസാന 2 ആഴ്ചക്കാലം ഈ രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന  നിബന്ധന പലര്‍ക്കും കെണിയാകും.ഒരാഴ്ചക്ക് ശേഷം വിമാന സര്‍വ്വീസ് പുനരാരംഭിച്ചാല്‍ പോലും  2 ആഴ്ചക്ക് ശേഷം മാത്രമായിരിക്കും ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക്  തിരിച്ചു വരവിനു  സാധ്യമാകുക.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാഭരണകൂടത്തിന്റെ പരിഹാര അദാലത്ത് നാളെ വെങ്ങപ്പള്ളിയില്‍
  • ക്ലാസ് റൂം ആസ് എ ലാബ് പദ്ധതി ഉദ്ഘാടനം നാളെ മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും
  • സപ്ലൈകോ ഓണം ഫെയര്‍ നാളെ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി.
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന യോഗം നടത്തി
  • സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ ്& ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സ് സംസ്ഥാനതല ഉദ്ഘാടനം നാളെ
  • സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ ്& ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സ് സംസ്ഥാനതല ഉദ്ഘാടനം നാളെ
  • സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനംനാളെ
  • അമീബിക് മസ്തിഷ്‌ക ജ്വരം; വെള്ളക്കെട്ടുകളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്: വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം;യുവാവിനെ റിമാണ്ട് ചെയ്തു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show