കാല്‍നടക്കാരെ കാറിടിച്ചിട്ട് നിര്‍ത്താതെ പോയി ;ഒരാള്‍ക്ക് ഗുരുതര പരിക്ക്
മാനന്തവാടി:ഇന്നലെ രാത്രി 11.10ന് മാനന്തവാടി ഭാഗത്ത് നിന്നും കല്ലോടി ഭാഗത്തേക്ക് അമിത വേഗതയില്‍ പോകുകയായിരുന്ന വെള്ള നിറത്തിലുള്ള വാഗണര്‍ കാറിടിച്ച് 3 കാല്‍നടയാത്രികര്‍ക്ക് പരിക്കേറ്റു.എടവക പഞ്ചായത്ത് ഓഫീസിന് മുന്‍വശത്ത് വെച്ചായിരുന്നു അപകടം.രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന ഹൈദര്‍ (22), ഉസ്മാന്‍ (34),ഉസ്മാന്റെ ഭാര്യാ പിതാവ് ഷംസുദ്ദീന്‍ (52) തുടങ്ങി മൂന്ന് ആളുകളെയാണ് കാര്‍ ഇടിച്ചിട്ടത്.ഇടിച്ചിട്ട കാര്‍ പിന്നീട് നിര്‍ത്താതെ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ ഷംസുദ്ധീനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മറ്റ് രണ്ട് ആളുകളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഒരാളെ നിസാര പരിക്കായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയും ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍