OPEN NEWSER

Monday 05. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആരോഗ്യരംഗം കുതിക്കുന്നു; ജില്ലയില്‍ 33 പുതിയ തസ്തികകള്‍ കൂടി

  • Kalpetta
18 Nov 2019

കല്‍പ്പറ്റ:ആരോഗ്യരംഗത്തെ വികസനക്കുതിപ്പിന് കരുത്തുപകര്‍ന്ന്  വയനാട് ജില്ലയില്‍ ഡോക്ടര്‍മാരുടേതടക്കം 33 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ജില്ലയിലെ വിവിധ ആശുപത്രികളിലാണ് തസ്തികകള്‍ അനുവദിച്ചത്. ഡോക്ടര്‍മാര്‍10, സ്റ്റാഫ് നഴ്‌സ്15, ലാബ് ടെക്‌നീഷ്യന്‍8 എന്നിങ്ങനെയാണ് പുതുതായി അനുവദിച്ച തസ്തികകള്‍. വെള്ളമുണ്ട, കുറുക്കന്മൂല, തൊണ്ടര്‍നാട്, ബേഗൂര്‍, സുഗന്ധഗിരി, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, പാക്കം, ചെതലയം എന്നിവിടങ്ങളില്‍ പുതുതായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കും. എടവക, കുറുക്കന്മൂല, ബേഗൂര്‍, സുഗന്ധഗിരി, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, പാക്കം എന്നിവിടങ്ങളിലാണ് പുതുതായി ലാബ് ടെക്‌നീഷ്യന്‍ തസ്തികകള്‍ അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ 374 അസിസ്റ്റന്റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്‌സ്, 200 ലാബ് ടെക്‌നീഷ്യന്‍ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്.

ആര്‍ദ്രം പദ്ധതി പ്രകാരം മൂന്നു ഘട്ടങ്ങളിലായി ജില്ലയിലെ 31 സര്‍ക്കാര്‍ ആശുപത്രികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ആദ്യഘട്ടത്തില്‍ പൂതാടി, വെങ്ങപ്പള്ളി, നൂല്‍പ്പുഴ, അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. മേപ്പാടി, അമ്പലവയല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, കുറുക്കന്മൂല, ബേഗൂര്‍, എടവക, വെള്ളമുണ്ട, ചീരാല്‍, തൊണ്ടര്‍നാട്, വാഴവറ്റ, ചെതലയം, പാക്കം, പടിഞ്ഞാറത്തറ, കോട്ടത്തറ, സുഗന്ധഗിരി, പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്നാംഘട്ടത്തില്‍ പനമരം, പേര്യ, നല്ലൂര്‍നാട്, തരിയോട്, പുല്‍പ്പള്ളി, മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, കാപ്പുകുന്ന്, വരദൂര്‍, ചുള്ളിയോട്, വാളാട്, മുള്ളന്‍കൊല്ലി, മൂപ്പൈനാട് പി.എച്ച്.സികള്‍ എന്നിവ മാതൃകാ കുടുംബാരോഗ്യ കേന്ദ്രങ്ങളാവും.

കിടത്തിച്ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആര്‍ദ്രം ദൗത്യത്തില്‍ പ്രധാനം. ദൈനംദിനം ആശുപത്രി സന്ദര്‍ശിക്കേണ്ടിവരുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന. വൈകീട്ട് വരെയുള്ള മികച്ച ഒ.പി. സൗകര്യം, രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, മുന്‍കൂട്ടി ബുക്കിങ് സൗകര്യം, മികച്ച കാത്തിരിപ്പ് സ്ഥലങ്ങള്‍, കുടിവെള്ള ടോയ്‌ലറ്റ് സൗകര്യങ്ങള്‍, സ്ത്രീഭിന്നശേഷി സൗഹൃദം, പ്രീ ചെക്കപ്പ് ഏരിയ, ലാബ്, ഡിസ്‌പ്ലേകള്‍, സ്വകാര്യതയുള്ള പരിശോധനാ മുറികള്‍, വിവിധ ക്ലിനിക്കുകള്‍ എന്നീ സൗകര്യങ്ങള്‍ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുണ്ടാവും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
  • കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി
  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show