സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്.

മടക്കിമല:കല്‍പ്പറ്റയ്ക്ക് സമീപം മടക്കിമലയില്‍ കോഴിക്കോട് ബാംഗ്ലൂര്‍ റൂട്ടിലോടുന്ന എവണ്‍ ട്രാവല്‍സ് സ്വകാര്യ ലക്ഷ്വറി ബസ്സാണ് നിയന്ത്രണം വിട്ട്മറിഞ്ഞത്. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.മേലെ മടക്കിമലയില്‍ തടി മില്ലിന് മുന്‍വശത്തായാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടം സംഭവിച്ച ഉടനെ തന്നെ തടിമില്ലിലെ ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ് ബസ് മറിഞ്ഞത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍