OPEN NEWSER

Sunday 30. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനതല പുരസ്‌കാരനിറവില്‍ എസ്‌കെഎംജെ എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ്

  • Kalpetta
17 Sep 2019

കല്‍പ്പറ്റ:സാമൂഹിക സേവനരംഗത്ത് മികച്ച പ്രവര്‍ത്തന മാതൃകകള്‍ സമ്മാനിച്ച കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് നാല് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി മികച്ച നേട്ടം കൈവരിച്ചു. മികച്ച പ്രോഗ്രാം ഓഫീസര്‍ (ഉത്തരമേഖല) ആയി എസ്‌കെഎംജെ എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസറായിരുന്ന ശ്യാല്‍ കെ.എസ് തെരഞ്ഞെടുക്കപ്പെട്ടു.ഉത്തര മേഖലയിലെ മികച്ച എന്‍എസ്എസ് വളണ്ടിയറായി എന്‍എസ്എസ് യൂണിറ്റ് ലീഡര്‍ ലക്ഷ്മി നിരഞ്ജനയും, ജില്ലയിലെ മികച്ച എന്‍എസ്എസ് വളണ്ടിയറായി റിഥിന്‍ കുര്യനും തിരഞ്ഞെടുക്കപ്പെട്ടു.1263 സ്‌കൂളില്‍ നിന്നാണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയമായ അംഗീകാരം.വീടില്ലാത്ത, നിരാലംബയായ പെരുന്തട്ട യിലെ ലക്ഷ്മി അമ്മയ്ക്ക് വീട് നിര്‍മിക്കാനുള്ള സഹായം ചെയ്തതും, ലഹരിക്കെതിരെ 'സ്ഥിതം' എന്ന പേരില്‍ ഹ്രസ്വ ചിത്രം തയ്യാറാക്കിയും, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചും, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും , അക്ഷരദീപം പദ്ധതിയുടെ ഭാഗമായി കോളനി ദത്തെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായങ്ങള്‍ നല്‍കിയും, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയും, വയോജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയും, ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കിയും യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതല ശ്രദ്ധയാകര്‍ഷിച്ചു. വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കല്‍, തണ്ണീര്‍ത്തട സംരക്ഷണം, വിവിധ ദിനാചരണങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് യൂണിറ്റ് കാഴ്ചവച്ചത്. ജില്ലാ ഭരണകൂടവുമായും മറ്റ് സന്നദ്ധ സംഘടനകളുമായി കൈകോര്‍ത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കി. സേവന പ്രവര്‍ത്തനങ്ങളില്‍ മികച്ച മാതൃക സൃഷ്ടിക്കാന്‍ എസ് കെ  എം ജെ എച്ച്എസ്എസ്  എന്‍എസ്എസ് യൂണിറ്റ് വൈവിധ്യം നിറഞ്ഞ പരിപാടികള്‍ വിദഗ്ധമായി ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നതാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാക്കിയത്‌

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 13 കിലോയോളം എംഡിഎംഎ യുമായി മേപ്പാടി സ്വദേശിയടക്കം മൂന്നുപേര്‍ കോയമ്പത്തൂരില്‍ പിടിയില്‍
  • ഓപ്പറേഷന്‍ തണ്ടര്‍: ഡ്രൈഡേയില്‍ മദ്യവില്‍പ്പന; 22 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
  • വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു
  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show