എല്ലാം കാണുന്നയാള്‍ മുകളിലുണ്ട്..! മാനന്തവാടി നഗരം ക്യാമറ കണ്ണുകളില്‍

മാനന്തവാടി:കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടി നഗരത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഔദ്യോഗിക ഉത്ഘാടനം എംഎല്‍എ ഓആര്‍ കേളു നിര്‍വഹിച്ചു. പൊലിസ്, നഗരസഭ, ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നഗരത്തിന്റെ വിവിധയിടങ്ങളിലായി 17 ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിയന്ത്രണമുറിയിലിരുന്നു 360 ഡിഗ്രി ചുറ്റളവില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നതും സൂം ഇന്‍ സംവിധാനങ്ങളുമുള്ളതുമായ കാമറകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏറ്റവും മികച്ച തെളിമയോടെയുള്ള ദൃശ്യങ്ങള്‍ 24 മണിക്കൂറും ലഭിക്കുമെന്നതിനാല്‍ നഗരത്തിലെ കുറ്റകൃത്യങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ജില്ലാ കള്കടറുടെ റോഡ് സേഫ്ടി ഫണ്ടില്‍നിന്നും എട്ടുലക്ഷത്തോളം രൂപയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനു ചെലവഴിച്ചത്. വൈദ്യുതി ചെലവുകള്‍ ഉള്‍പ്പെടെയുള്ള മറ്റുചെലവുകള്‍ നഗരസഭയാണ് വഹിച്ചിരിക്കുന്നത്. നഗരത്തിലെ എട്ട് പ്രധാന കേന്ദ്രങ്ങളില്‍ എച്ച്ഡി ക്വാളിറ്റിയിലുള്ള കളര്‍ ചിത്രങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ട്രാന്‍സ്മിറ്റര്‍, വൈഫൈ സംവിധാനം ഉപയോഗപ്പെടുത്തിയായിരിക്കും പൊലിസ് കണ്‍ട്രോള്‍ മുറിയിലേക്ക് നഗരക്കാഴ്ചകള്‍ എത്തുക. വീഡിയോകള്‍ 15 ദിവസത്തിലധികം സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനവും ഒരുക്കും. ക്യാമറ പരിസരത്ത് നിന്നും ഏറെ അകലയുള്ള ദൃശ്യങ്ങള്‍പോലും വളരെ വ്യക്തതയോടെ സൂം ചെയ്ത് പകര്‍ത്താന്‍ കഴിയുമെന്നത് പോലീസിന്റെ തലവേദന ഏറെ കുറയ്ക്കുമെന്നുറപ്പാണ്.
റോഡ് സേഫ്ടി ഫണ്ടില്‍നിന്നും എട്ടുലക്ഷത്തോളം രൂപയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനു ചെലവഴിച്ചത്. മറ്റുചെലവുകള്‍ നഗരസഭയാണ് വഹിച്ചിരിക്കുന്നത്. നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനു സ്വകാര്യ സംരംഭകരുടെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനം, പൊതുസ്ഥലങ്ങളിലെ മദ്യപാനം, മാവോവാദി സാന്നിധ്യം, വാഹനങ്ങളുടെ നിയമലംഘനങ്ങള്‍, രാത്രിയിലെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ കഴിയുന്നത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ഇന്ന് നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വിആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി എഎസ്പി വൈഭവ് സക്‌സേന സ്വാഗതം ആശംസിച്ചു. ടെലി കമ്മ്യൂണിക്കേഷന്‍ സിഐ ബാഹുലേയന്‍ പദ്ധതി വിശദീകരിച്ചു. സബ്ബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഐഎഎസ്, മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കെപി കുബേരന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണി, ജനപ്രതിനിധികള്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍