നിയന്ത്രണം വിട്ടകാര്‍ കാല്‍നട യാത്രികരെ ഇടിച്ചു; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്

കല്ലോടി മൂളിത്തോട് അഞ്ചാംപീടികയ്ക്ക് സമീപം നിയന്ത്രണം വിട്ടകാര്‍ റോഡരികിലൂടെ പോകുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരുക്കേറ്റു. കൊല്‍ക്കത്ത സ്വദേശികളായ ബപ്പി (23), യൂസഫ് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബപ്പിയുടെ തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമാണെന്നാണ് സൂചന. ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്ത്രണ്ടാം മൈല്‍ സ്വദേശി ചെറിയാണ്ടി താജുദ്ദീനാണ് കാറോടിച്ചിരുന്നത്. സഹയാത്രികയ്ക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍