വൈത്തിരിയില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

കല്‍പ്പറ്റ കോഴിക്കോട് റൂട്ടില്‍ പഴയ വൈത്തിരിയില്‍ ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.താനാളൂര്‍ ഉരുളിയത്ത് കഹാര്‍(28),തിരൂര്‍ പൊന്മുണ്ടം പന്നിക്കോറ സുഫിയാന്‍(24),താനാളൂര്‍ തോട്ടുമ്മല്‍ സാബിര്‍ (29) എന്നിവരാണ് മരിച്ചത്.പരുക്കേറ്റ ഷമീം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ഇവര്‍ ബംഗളൂരുവില്‍ നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് അപകടം. കെ എല്‍ 55 യു 771 മാരുതി ആള്‍ട്ടോ 800 കാറും, ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍