നിര്‍മ്മാണപ്രവൃത്തിക്കിടെ ക്രെയിന്‍മറിഞ്ഞുവീണു ;ആര്‍ക്കും പരുക്കോ, മറ്റ് നാശനഷ്ടങ്ങളോ ഇല്ല

മാനന്തവാടി ജില്ലാശുപത്രി പരിസരത്തെ മള്‍ട്ടിപര്‍പ്പസ് ബ്ലോക്ക് കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നിടത്താണ് ക്രെയിന്‍ മറിഞ്ഞുവീണത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അപകടസമയം പരിസരത്ത് ആളുകളോ മറ്റ് സാധനസാമഗ്രികളോ ഇല്ലാതിരുന്നതിനാല്‍ പരുക്കോ, കാര്യമായ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. ക്രെയിനില്‍ ലോഡെടുക്കുന്നതിനിടയില്‍ വലതുവശത്തെ ടയര്‍ ചളിയില്‍ താഴ്ന്നുപോയതാണ് അപകടകാരണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍