ഹാന്റ് ഫൂട്ട് മൗത്ത് ഡിസീസ് ആരോഗ്യവകുപ്പ് പഠനം നടത്തും
ഹാന്റ് ഫൂട്ട് മൗത്ത് ഡിസീസിനെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ജില്ലയില്‍ കൂടുതലായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്. ഹാന്റ് ഫൂട്ട് മൗത്ത് ഡിസീസ് രണ്ടുതരം വൈറസുകള്‍ മൂലമാണുണ്ടാകുന്നത്. കോക്സാക്കി വൈറസാണ് കേരളത്തില്‍ സാധാരണ കാണുന്ന അണുബാധക്ക് കാരണം. ശ്വസനത്തിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്. രോഗികള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ രോഗാണു അന്തരീക്ഷത്തില്‍ എത്തുന്നു. പനിയും ശരീരവേദനയുമായാണ് രോഗം തുടങ്ങുന്നത്. പിന്നീട് ചുവന്ന നിറത്തിലുളള തടിപ്പുകള്‍ കൈകള്‍, കാലുകള്‍, പിന്‍ഭാഗം , വായ എന്നിവിടങ്ങിലുണ്ടാകുയും അവിടങ്ങളില്‍ പിന്നീട് സ്രവം നിറഞ്ഞ കുമിളകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. വായ്ക്കകത്തെ കുമിളകള്‍ വന്ന് പൊട്ടുന്നതോടെ രോഗിക്ക് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. സാധാരണ ഈ രോഗം ഗുരുതരമല്ല. എന്നാല്‍ എന്ററോവൈറസ് വിഭാഗത്തില്‍ പെട്ട രോഗാണുമൂലമുളള രോഗം ഗുരുതരമായേക്കാം, ഇത് തലച്ചോറ്, ഹൃദയം എന്നിവയെ ബാധിക്കാം ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. ഈ രോഗാണു നമ്മുടെ ശരീരത്തിലെത്തുന്നത് മലിനജലത്തിലൂടെയാണ്. രോഗലക്ഷണങ്ങള്‍ മുകളില്‍ പറഞ്ഞതുപോലെ തന്നെ ഇന്ത്യയില്‍ ഈ വൈറസ് മൂലമുളള രോഗം ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഗുരുതരമായിരുന്നില്ല. എങ്കിലും വിദേശരാജ്യങ്ങളില്‍ എന്റോവൈറസ് മൂലമുളള അസുഖം മൂലം മരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും നിരവധി പേര്‍ക്ക് സംഭവിച്ചിട്ടുളളതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സാധാരണയായി ചൂടുകാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ വയനാട് ജില്ലയില്‍ ജൂണ്‍ മാസത്തില്‍ മാത്രം എണ്‍പതോളം പേര്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു. ആരുടേയും രോഗം ഗുരുതരമല്ല. പതിവിന് വിപരീതമായി മഴക്കാലത്ത് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാനിടയായതാണ് ഇതിനെപ്പറ്റി പഠനം നടത്തുവാന്‍ ആരോഗ്യവകുപ്പിനെ പ്രേരിപ്പിച്ചത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ജയേഷിന്റെ നേതൃത്വത്തിലാണ് പഠനം നടത്തുന്നത്. വയനാടില്‍ അടുത്തകാലത്ത് വ്യാപകമായ കാലാവസ്ഥ വ്യതിയാനം മൂലം എന്ററോവൈറസ് ബാധമൂലം രോഗബാധയുണ്ടായാല്‍ ചൂടുകാലത്ത് ഇവയ്ക്ക് ജനിതക വ്യതിയാനം സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് കണക്ക് കൂട്ടുന്നു. അങ്ങനെയെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാം. സാധാരണയായി കുട്ടികളിലാണ് രോഗം കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ഇത് ബാധിക്കാം. കുമിളകളിലെ സ്രവത്തിലും ആവശ്യമെങ്കില്‍ രക്തം, തൊണ്ടയിലെ സ്രവം എന്നിവയില്‍ വൈറസിനെ വേര്‍തിരിച്ചെടുത്തുള്ള പഠനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. മണിപ്പാല്‍ വൈറോളജി സെന്ററിന്റെ സാങ്കേതിക സഹായവും ആരോഗ്യവകുപ്പിനുണ്ട്. പഠനവുമായി പൂര്‍ണ്ണമായി സഹകരിക്കുവാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
CySANJGutD