നിയന്ത്രണം വിട്ട ഓംമ്‌നി വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി ;അഞ്ച് പേര്‍ക്ക് പരുക്കേറ്റു

കല്‍പ്പറ്റ മടിയൂര്‍ക്കുനിയില്‍ ഫയര്‍ സ്‌റ്റേഷന് സമീപം നിയന്ത്രണം വിട്ട ഓംമ്‌നി വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി മലപ്പുറം സ്വദേശികളായ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. നിഹാല്‍, അലി അഹമ്മദ്, അജയ്, നിസാമുദീന്‍, വിഘ്‌നേശ്വര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കല്‍പ്പറ്റയിലെ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നിഹാലിന്റെ പരുക്ക് മാത്രമാണ് അല്‍പം ഗുരുതരം. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട വാന്‍ ഗോപികയെന്ന ഹോട്ടലിന്റെ മുന്‍വശം ഇടിച്ചുതകര്‍ത്ത ശേഷം നില്‍ക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍