വയനാട്ടിലേക്ക് കഞ്ചാവെത്തിക്കുന്ന മുഖ്യകണ്ണി എക്‌സൈസിന്റെ വലയിലായി

വടക്കനാടു ജോണി എന്നറിയപ്പെടുന്ന ബത്തേരി വടക്കനാട്ട് സ്വദേശി ആരംപുളിക്കല്‍ എ.വി ജോണി (50 ) യെയാണ് വയനാട് എക്ലൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ഷാജിയും സംഘവും പനമരത്ത് വെച്ച് പിടികൂടിയത്. ഇയ്യാളുടെ കൈവശമുണ്ടായിരുന്ന ഒന്നരകിലോ കഞ്ചാവും പിടിച്ചെടുത്തു. കേരളത്തിലേക്ക് ആന്ധ്രയില്‍ നിന്നും കഞ്ചാവെത്തിക്കുന്നതില്‍ പ്രധാനിയാണ് ജോണിയെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. കഞ്ചാവ് ട്രെയിന്‍ മാര്‍ഗം തമിഴ്‌നാടിലെത്തിച്ച് സ്ത്രീകളടക്കമുള്ളവരെ ഉപയോഗിച്ച് കേരളത്തിലേക്ക് വിവിധ വഴികളിലൂടെ കഞ്ചാവെത്തിക്കുന്നതാണു് ജോണിയുടെ രീതിയെന്ന് എക്‌സൈസ് സംഘം അറിയിച്ചു.വര്‍ഷങ്ങളായി പിടികൊടുക്കാതെ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു വടക്കന്‍ ജില്ലകളില്‍ മൊത്തമായി വില്പന നടത്തുന്നയാളാണ് ജോണി. ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ കെ.രമേഷ്, മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സജീവന്‍ തരിപ്പ, അനില്‍കുമാര്‍, സി ഇ ഒ മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, സി സുരേഷ്, അരുണ്‍ പ്രസാദ് ്രൈഡവര്‍ സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍