ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിട്ടിയിടിച്ചുണ്ടായ അപകടം ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ബത്തേരി കുപ്പാടിയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് പരുക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. ബത്തേരിയിലെ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനായ പൂളവയല്‍ സ്വദേശി ജലീല്‍ (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് രാത്രിയിലായിരുന്നു മരണം. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെ ബത്തേരി പുല്‍പ്പള്ളി റോഡില്‍ കുപ്പാടിയില്‍ ഇദ്ദേഹം സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്..അപകടത്തില്‍ പരുക്കേറ്റ ജലീലിനെയും, പുല്‍പ്പള്ളി അതിരാറ്റ്കുന്ന് സ്വദേശികളായ അഖില്‍, ആദര്‍ശ് എന്നിവരെയും ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സാരമായി പരിക്കേറ്റ ജലീലിനെയും ആദര്‍ശിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികില്‍സയിലിരിക്കെയാണ് ജലീല്‍ മരിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍