കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങി വരുന്നതിനിടെ വയനാട്ടില്‍ ലോറിയുമായി കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു.നീലേശ്വരം പുതുക്കൈയിലെ പുളീരെവീട്ടില്‍ നാരായണമാരാരുടെ മകന്‍ കൃഷ്ണ പ്രസാദ് മാരാര്‍ (27) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.30 മണിയോടെ പേരിയ മുപ്പത്തിനാലില്‍ വെച്ചാണ് അപകടമുണ്ടായത്.മാനന്തവാടിയില്‍ നിന്നും സെക്കന്റ് ഹാന്‍ഡ് കെ എല്‍ 11 ക്യു 2283 നമ്പര്‍ മാരുതി 800 കാര്‍ വാങ്ങി ഓടിച്ചു വരുന്നതിനിടെ കെ എല്‍ 58 എക്‌സ് 2848 നമ്പര്‍ എയ്‌സര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. കൃഷ്ണപ്രസാദിന്റെ അമ്മാവന്റെ മകന്‍ ഹരീഷ് (30) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഹരീഷാണ് കാര്‍ ഓടിച്ചിരുന്നത്.വയനാട് തലപ്പുഴ എസ് ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ബുധനാഴ്ച രാവിലെയാണ് കാര്‍ വാങ്ങാനായി കൃഷ്ണ പ്രസാദും ഹരീഷും മാനന്തവാടിയിലേക്ക് പോയത്. വാദ്യകലാകാരനാണ് മരണപ്പെട്ട കൃഷ്ണപ്രസാദ്. ഇന്ദിരയാണ് മാതാവ്. അശ്വതി, ശ്രീനാഥ്, അശ്വന്ത് (ബികോം വിദ്യാര്‍ത്ഥി) എന്നിവര്‍ സഹോദരങ്ങളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍