കുക്കീസ് വെളിച്ചെണ്ണ നിരോധിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എരന്തോട് വലമ്പൂരിലെ കൊക്കോ പാര്‍ക്ക് എന്ന സ്ഥാപനത്തില്‍ ഉല്‍പാദിപ്പിക്കുന്ന കുക്കീസ് വെളിച്ചെണ്ണ വയനാട് ജില്ലയില്‍ നിരോധിച്ചു. നിരോധിച്ച വെളിച്ചെണ്ണ സ്റ്റോക്കു ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമമനുസരിച്ച് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. നിയമ ലംഘകര്‍ക്കെതിരെ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ.വര്‍ഗ്ഗീസ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍