പ്രളയക്കെടുതി; ഒരുകൈ സഹായവുമായി സേലം ജില്ല

കല്‍പ്പറ്റ:ദുരന്തമുഖത്ത് ആശ്വാസമാവാന്‍ ഒരുലോറി നിറയെ അവശ്യവസ്തുക്കളുമായി തമിഴ്‌നാട് സേലം ജില്ലാ ഭരണകൂടം.4,25,550 രൂപയുടെ 12,000 കിലോഗ്രാം സാധനസാമഗ്രികളുമായാണ ് സേലം പെദനായ്ക്കന്‍ പാളയം ബ്ലോക്ക് ഫുഡ്‌സേഫ്റ്റി ഓഫീസര്‍ ആര്‍.മാരിയപ്പന്റെ നേതൃത്വത്തിലുളള സംഘം ഇന്ന് രാവിലെ 11 മണിയോടെ കളക്ടറേറ്റിലെത്തിയത്. 50 ചാക്ക് അരി,10 ചാക്ക് പരിപ്പ്,100 ലിറ്ററി ലധികം വെളിച്ചെണ്ണ, പാത്രങ്ങള്‍, മൈദ,വസ്ത്രങ്ങള്‍,ബെഡ്ഷീറ്റ്, പ്ലാസ്റ്റിക് ബക്ക റ്റുകള്‍ തുടങ്ങി നാപ്കിനുകള്‍ വരെ ഇവയില്‍ ഉള്‍പ്പെടും.ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഇവര്‍ സേലത്ത് നിന്ന് പുറപ്പെട്ടത്. കേരളത്തില്‍ കാലവര്‍ഷം കനക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ തമിഴ്‌നാട് ഫുഡ് സേഫ്റ്റി കമ്മീഷ ണര്‍ ടി. അമുദയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ അടിയന്തര യോഗംചേര്‍ന്നിരുന്നു. തമിഴ്‌നാട്ടി ലെ 32 ജില്ലകളില്‍ നിന്നും അടിയന്തര സഹായം എത്തിക്കണമെന്ന്ഈ യോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേലം ജില്ലാ ഭരണകൂടം സാധനങ്ങളുമായി എത്തിയത്. കേരളത്തിലെ മറ്റ് ദുരിതബാധിത പ്രദേശങ്ങളിലുംസാധനങ്ങളുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള ലോറികള്‍ ഉടനെത്തുമെന്ന് ഇവര്‍ പറഞ്ഞു.അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായഹ സ്തങ്ങളും വയനാട്ടിലേക്ക് നീളുകയാണ്. സന്നദ്ധ സംഘടനകളും വ്യക്തികളും കൂട്ടായ്മകളും വാഹനങ്ങള്‍ നിറയെ അവശ്യ വസ്തുക്കളുമായി ചുരം കയറുന്നു. അവധി ദിനങ്ങളില്‍ പോലും ദുരിതനിവാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ് ജീവനക്കാര്‍. ഫഌ് റിലീഫ ് സ്റ്റോറിലെത്തുന്ന സാധനങ്ങള്‍ ഇറക്കിവയ്ക്കു ന്നതും തരംതിരിക്കുന്നതിലും ആവശ്യാനുസരണം ക്യാംപുകളിലേക്ക് എത്തിക്കുന്നതിലും വ്യാപൃതരാണിവര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍