അമ്പലവയലില്‍ കാര്‍ഷിക കോളേജ് ; മന്ത്രി സഭാ തീരുമാനമായി

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയില്‍ അമ്പലവയലിലുളള പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളേജായി ഉയര്‍ത്തുന്നതിനും ഈ അധ്യയന വര്‍ഷം തന്നെ ബി.എസ്.സി. അഗ്രികള്‍ച്ചര്‍ (ഹോണേഴ്‌സ്) കോഴ്‌സ് തുടങ്ങാനും തീരുമാനിച്ചു. ആദ്യവര്‍ഷം 60 സീറ്റുകള്‍ ഉണ്ടാകും. കോളേജ് തുടങ്ങുന്നതിന് ആവശ്യമായ ക്ലാസുകളും ലാബുകളും ഹോസ്റ്റല്‍ സൗകര്യവും ഗവേഷണ കേന്ദ്രത്തില്‍ ഇപ്പോള്‍ തന്നെ ഉണ്ട്. അത് പ്രയോജനപ്പെടുത്തിയാണ് കാര്‍ഷിക കോളേജ് ആരംഭിക്കുന്നത്. ഇപ്പോള്‍ കാര്‍ഷിക സര്‍വ്വകലാശാലയ്ക്കു കീഴില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കാര്‍ഷിക കോളേജുകള്‍ ഉളളത്. നിര്‍ദ്ദിഷ്ട കോളേജ് വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയോജനമാകും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍