കല്ല്യാണി ടീച്ചര്‍ നിര്യാതയായി

വയനാട്ടിലെ ആദ്യകാല അദ്ധ്യാപിക വെള്ളമുണ്ട രാധാകൃഷ്ണ മന്ദിരത്തില്‍ കല്ല്യാണി ടീച്ചര്‍ (92) അന്തരിച്ചു. 1930 ല്‍ സ്ഥാപിതമായ വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ മൂന്നര പതിറ്റാണ്ടോളം അധ്യാപികയായിരുന്നു. 1982 ല്‍ വിദ്യാലയത്തിന്റെ പടിയിറങ്ങുമ്പോഴേക്കും അധ്യാപനം എന്ന മഹനീയ ജീവിതത്തിന്റെ നന്മകളെല്ലാം ഈ ഗുരുനാഥയ്ക്ക് നേടാന്‍ കഴിഞ്ഞിരുന്നു.പിന്നീട് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. 2001 ല്‍ എഴുപത്തിയഞ്ചാമത്തെ വയസ്സില്‍ അഭയചാരിറ്റബിള്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന് കല്ല്യാണി ടീച്ചര്‍ രൂപം നല്‍കി. നാലാം മൈലിനടുത്ത് തണല്‍ എന്ന വദ്ധസദനം ഇതോടെ ഉയര്‍ന്നു വന്നു. നാലുവര്‍ഷം കൊണ്ട് 50 ലധികം അന്തേവാസികള്‍ ടീച്ചറുടെ ഈ തണലിലില്‍ അഭയം തേടിയെത്തി. മക്കള്‍:ഭാനുമതി,അഡ്വ.എം.വേണുഗോപാല്‍, പരേതനായ രാധാകൃഷ്ണന്‍,പരേതനായജയരാജ്, ഗീത ബേബി സുധ, രാധാമണി. മരുമക്കള്‍. സുഭാഷ്, മംഗലശ്ശേരി ശ്രീധരന്‍, ബാലകൃഷ്ണന്‍, ജയരാജന്‍, വിദ്യുത് കുമാര്‍, രാജലക്ഷ്മി, ലളിത.സംസ്‌കാരം ഇന്ന് വൈകീട്ട് 3 ന് ആലഞ്ചേരിയിലെ തറവാട്ട് വീട്ടില്‍. പൊതുദര്‍ശനം മുണ്ടയ്ക്കല്‍ തറവാട്ടില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍