ഉത്സവം കൂടാനെത്തിയ പാമ്പിനെ പോലീസ് കയ്യോടെ പൊക്കി..! ജനമധ്യത്തിലെത്തിയ പാമ്പിനെ പോലീസ് ഉദ്യോഗസ്ഥന്‍ കയ്യോടെപിടികൂടി സുരക്ഷിതമായി മാറ്റി

മാനന്തവാടി:ജനസഹസ്രങ്ങള്‍ തടിച്ചുകൂടുന്ന വള്ളിയൂര്‍ക്കാവിലെ ഉത്സവ നഗരിയില്‍ താഴെ കാവിന് സമീപം ജനക്കൂട്ടത്തിനിടയിലെത്തിയ പാമ്പിനെ കയ്യോടെ പിടികൂടി സമീപത്തെ പുഴക്കരയിലേക്ക് മാറ്റിയ പോലീസ് ഉദ്യോഗസ്ഥന്റെ സമയോജിത ഇടപെടലിന് കയ്യടി. മാനന്തവാടിയിലെ പോലീസ് ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണനാണ് മുന്‍പരിചയമില്ലാതിരുന്നിട്ടുകൂടി ജനങ്ങളുടെ ഭയാശങ്കകള്‍ ഒഴിവാക്കാന്‍ കൃത്യസമയത്ത് ഇടപെട്ടത്. പാമ്പിനെ കയ്യോടെ പിടിച്ചില്ലായിരുന്നൂവെങ്കില്‍ ഉത്സവനഗരിയിലെത്തിയ ജനസഹസ്രങ്ങള്‍ അങ്കലാപ്പിലാകുമായിരുന്നു.ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് വള്ളിയൂര്‍ക്കാവിലെ താഴെക്കാവിന് സമീപം ജനങ്ങളുടെ ഇടയിലേക്ക് പാമ്പ് കടന്നുവന്നത്. പാമ്പിനെ കണ്ടതോടെ ജനക്കൂട്ടം വിഭ്രാന്തിയിലായി. എന്നാല്‍ ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മാനന്തവാടി സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ബാലകൃഷ്ണന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മൂപ്പര്‍ കയ്യോടെ പാമ്പിനെ പിടിക്കൂകയും തൊട്ടടുത്തുള്ള കബനി പുഴയുടെ തീരത്ത് ആളൊഴിഞ്ഞ മേഖലയില്‍ കൊണ്ടുപോയി വിടുകയുമായിരുന്നു.
യാതൊരു മുന്‍പരിചയമില്ലാതിരുന്നിട്ടുകൂടി പൊതുജനത്തിന്റെ സുരക്ഷയെ കരുതിയും, അമ്പലപ്പറമ്പിലുണ്ടാകിനിടെയുള്ള ഭയാശങ്കകള്‍ ഒഴിവാക്കാനുമാണ് അദ്ധേഹം ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഒരു പക്ഷേ പാമ്പിനെ പിടികൂടാന്‍ കഴിയാതെ പാമ്പ് ഉത്സനഗരിയില്‍ എവിടേക്കെങ്കിലും ഇഴഞ്ഞുപോയിരുന്നെങ്കില്‍ അത് ഉത്സവത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ആശങ്കകള്‍ക്ക് വഴിയൊരുക്കുമായിരുന്നു. എന്തായാലും ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലിനെ പൊതുസമൂഹം വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍