പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
മീനങ്ങാടി: യുത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പഠനോപകരണ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ മീനങ്ങാടി പഞ്ചായത്തിലെ ചീരാംകുന്ന് മണങ്ങുവയല്‍ ഊരുവിദ്യാകേന്ദ്രത്തിലെ 45 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദേശിക്കുന്നത്. സുമനസ്സുകള്‍ വഴി പഠനോപകരണ ചലഞ്ചിലൂടെയാണ് പഠനോപകരണങ്ങള്‍ കണ്ടെത്തുന്നത്. അനീഷ് റാട്ടക്കുണ്ട് അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇവിനയന്,വികസന കാര്യ സറ്റാന്ന്റിങ്ങ് കമ്മിറ്റി ചെയര്മാന് ബേബി വര്‍ഗീസ്, മണ്ഡലം പ്രസിഡന്റ് വി. എം. വിശ്വനാഥന്, മനു റ്റി .യൂ, ജിബിന്‍ നൈനാന്, ജോബിന് വി എ,ലിന്റോ കുര്യാക്കോസ്, ജെസ്റ്റിന് ജോഷ്വ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍