നെല്ലിയമ്പം ഇരട്ടക്കൊലപാതകം: തുമ്പുകളൊന്നും ലഭിക്കാതെ പോലീസ്

പനമരം: പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായുള്ള അന്വേഷണത്തില്‍ മതിയായ തുമ്പുകളൊന്നും ലഭിക്കാതെ പോലീസ്. മാനന്തവാടി ഡിവൈഎസ്പി ചന്ദ്രന്റെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാരടക്കം വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ അണിനിരത്തി അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ഉത്തരമേഖല ഐ ജിയുടെയും, ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
ആയുധങ്ങളും മറ്റ് തെളിവുകളും തേടി കൊല്ലപ്പെട്ട ദമ്പതികളുടെ വീടും, പരിസരവും അന്വേഷണ സംഘം അരിച്ചുപെറുക്കിയിരുന്നു. വീടിന് പുറക് വശത്തെ ജനലഴികളില്‍ രണ്ടെണ്ണം ഇളക്കിയതായി പറയുന്നുണ്ട്. ഇത് വഴി അക്രമികള്‍ കയറാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരുടെ വീടിന് തൊട്ടടുത്തായുള്ള വയലില്‍ കുളങ്ങള്‍ ഉള്ളതായും, കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇതില്‍ തള്ളിയിട്ടുണ്ടെങ്കില്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പറയപ്പെടുന്നുണ്ട്. സമീപത്ത് എവിടെയും സിസിടിവി ക്യാമറകള്‍ ഇല്ലാത്തതും അന്വേഷണ സംഘത്തെ അലട്ടുന്നുണ്ട്. താഴെ നെല്ലിയമ്പം ജംഗ്ഷനിലെയും, പനമരത്തെയും മറ്റും സിസിടിവി കള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍