OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓണ്‍ലൈന്‍ ക്ലാസ്സിലെ അപാകതകള്‍ പരിഹരിക്കണം: എം.എസ്.എഫ്.

  • S.Batheri
11 Jun 2021

ബത്തേരി: കോവിഡ് മൂലം ഈ അധ്യയനവര്‍ഷവും വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴിയാണ് പഠനം നടത്തുന്നത്.എന്നാല്‍ ഈ വര്‍ഷം പിരീഡുകളുടെ  എണ്ണം വര്‍ദ്ധിച്ചതിനാലും,കൃത്യമായ ടൈം ടേബിള്‍ അധികൃതര്‍ നല്‍കാത്തതിനാലും വിദ്യാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുയാണെന്ന് എം.എസ്.എഫ്. തുടര്‍ച്ചയായി 5 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഓണ്‍ലൈന്‍ ക്ലാസാണ് മിക്ക കോളേജുകളിലും ഉള്ളത്.ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്.മുഴുവന്‍ കോളേജുകളിലും  കൃത്യമായ ടൈം ടേബിള്‍ നല്‍കുകയും, തുടര്‍ച്ചയായിട്ടുള്ള ക്ലാസിന്റെ സമയ ദൈര്‍ഘ്യം കുറച്ച്ഓരോ പിരീഡ് കഴിയുമ്പോഴും കൃത്യമായ ഇടവേളകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എംഎസ്എഫ് കമ്മിറ്റി ബത്തേരിയിലെ വിവിധ കോളേജുകളില്‍ പ്രിന്‍സിപ്പള്‍, കോളേജ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് നിവേദനം നല്‍കി.

വിദ്യാര്‍ഥികളുടെ പഠനത്തോടുകൂടി അവരുടെ ആരോഗ്യങ്ങള്‍ പരിഗണിച്ച് കൊണ്ട് സൗഹാര്‍ദപരമായരീതിയില്‍ ക്ലാസ്സുകള്‍ ക്രമീകരിക്കണമെന്നും    എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.സെന്റ് മേരീസ് കോളേജ്,പഴശ്ശിരാജ കോളേജ്,ഡോണ്‍ ബോസ്‌കോ കോളേജ്,എസ് എന്‍ കോളേജ് പുല്‍പ്പള്ളി,ജയശ്രീ കോളേജ്,സെന്റ് മേരീസ് മീനങ്ങാടി,സെന്റ് ഗ്രിഗോറിയസ് മീനങ്ങാടി തുടങ്ങിയ വിവിധ കോളേജുകളിലാണ് നിവേദനം കൊടുത്തത്.നിയോജകമണ്ഡലം പ്രസിഡന്റ് അമീനുല്‍ മുക്താര്‍  ജനറല്‍ സെക്രട്ടറി റമീസ് ചൂരിയന്‍ എന്നിവര്‍സജില്‍ പുല്‍പ്പള്ളി , ശുഹൈബ് ബീനച്ചി , സിനാന്‍ കുപ്പാടി , ഫവാസ് മീനങ്ങാടി, സഞ്ജീദ്  , അജ്‌നാസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show