OPEN NEWSER

Monday 21. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംതൃപ്തിയോടെ ഓണമുണ്ണാന്‍ ശക്തമായ വിപണി ഇടപെടല്‍ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്

  • Kalpetta
14 Aug 2026

കല്‍പ്പറ്റ: മലയാളികള്‍ക്ക് സംതൃപ്തിയോടെയും സമാധാനത്തോടെയും ഓണം ആഘോഷിക്കാന്‍ ശക്തമായ വിപണി ഇടപെടലാണ് ഇക്കുറി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. സപ്ലൈകോയുടെ വയനാട് ജില്ലാ ഓണം ഫെയര്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോ സജ്ജീകരിക്കുന്ന ഓണ വിപണികളിലൂടെ അവശ്യ സാധനങ്ങള്‍ കുറഞ്ഞവിലയില്‍ ലഭ്യമാക്കുന്നതിന് പുറമെ ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ സാധാരണക്കാരന് പ്രാപ്തമാക്കുക കൂടിയാണ്. ഓണക്കാലത്തെ കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും വിലക്കയറ്റവും തടയാന്‍ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തും. താങ്ങാവുന്ന വിലയില്‍ ഗുണനിലവാരമുള്ള പച്ചക്കറി ലഭ്യത ഉറപ്പാക്കാന്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവ വഴി സംസ്ഥാനത്തുടനീളം രണ്ടായിരം പച്ചക്കറി മാര്‍ക്കറ്റുകള്‍ കൃഷി വകുപ്പ് തുറക്കും. ഇതിനായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നെല്‍ കര്‍ഷകര്‍ക്ക് ജൂണ്‍ അവസാനം വരെയുള്ള കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ ഇതിനോടകം നടപടി സ്വീകരിച്ചു. ഇതിനായി 150 കോടി രൂപ അനുവദിക്കുകയും ഈ തുകയുടെ വിതരണം ആരംഭിക്കുകയും ചെയ്തു. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുകയാണെന്ന് സര്‍!ക്കാരെന്നും മന്ത്രി പറഞ്ഞു. 



ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായ പരിപാടിയില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഗിരീഷ് കല്‍പ്പറ്റ, സപ്ലൈകോ മേഖലാ മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ജില്ലാ സപ്ലൈ ഓഫീസര്‍ പി എസ് പ്രവീണ്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show