എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: വയനാട് ജില്ലാതല മാരത്തോണ്‍ നടത്തി
കല്‍പ്പറ്റ: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ വകുപ്പും എന്‍.എസ്.എസ് യുവ ജാഗരണും ചേര്‍ന്ന് വയനാട് ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. എ.ഡി.എം കെ. അജീഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ട് വിഭാഗങ്ങളിലായി സിവില്‍ സ്‌റ്റേഷന്‍ മുതല്‍ മുട്ടില്‍ ഡബ്‌ള്യു.എം.ഒ കോളേജ് വരെ സംഘടിപ്പിച്ച മാരത്തോണില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്‍പറ്റ എന്‍.എം.എസ്.എം ഗവ. കോളേജിലെ നിവേദിത സജി ഒന്നാം സ്ഥാനവും പി ജോമോള്‍ രണ്ടാം സ്ഥാനവും വിംസ് നഴ്‌സിങ് കോളേജിലെ സൗദാബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുട്ടില്‍ ഡബ്‌ള്യു.എം.ഒ കോളേജിലെ കെ ആഷില്‍ ഒന്നാം സ്ഥാനവും പി.പി മുഹമ്മദ് സഫ്‌വാന്‍ രണ്ടാം സ്ഥാനവും മുഹമ്മദ് ഷിയാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുട്ടില്‍ ഡബ്‌ള്യു.എം.ഒ കോളേജില്‍ നടന്ന സമാപന പരിപാടി ഡെപ്യുട്ടി എകസൈസ് കമ്മീഷ്ണര്‍ കെ സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹേമലത അധ്യക്ഷയായി. വിമുക്തി മിഷന്‍ മാനേജര്‍ സജിത്ത് ചന്ദ്രന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍ ഷീജ എന്നിവര്‍ മാരത്തോണ്‍ വിജയികള്‍ക്ക് സമ്മാനങ്ങളും ക്യാഷ് െ്രെപസും വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് അവാര്‍ഡുകളും പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുമാണ് നല്‍കിയത്. ആദ്യ സ്ഥാനക്കാര്‍ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.
ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യുട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, എന്‍.എസ്.എസ് യുവ ജാഗരണ്‍ നോഡല്‍ ഓഫീസര്‍ വിനീത, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ കെ.ടി സ്മിനിമോള്‍, രഞ്ജിത്ത്, ഡോ. ഷിബിന, ടി.ബി എച്ച്.ഐ.വി കോ ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് സലിം ബാബു എന്നിവര്‍ സംസാരിച്ചു. മാനന്തവാടി ടി.ബി സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരും വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാരും വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
