OPEN NEWSER

Friday 14. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പോലീസിലെ ഘടനാ മാറ്റം ; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങള്‍; 15 പോലീസ് സ്‌റ്റേഷനുകളില്‍ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ;ഏഴു പുതിയ സര്‍ക്കിളുകള്‍

  • Kalpetta
14 Aug 2026

കല്‍പ്പറ്റ: കേരളം പോലീസിനെ കൂടുതല്‍ ജനസൗഹൃദപരവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 'എന്റെ പോലീസ് സ്‌റ്റേഷന്‍' പദ്ധതി പ്രകാരം വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങള്‍. പോലീസ് സ്‌റ്റേഷനുകളില്‍ എസ്.എച്ച്.ഒ. ഘടനാവ്യത്യാസം വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌റ്റേഷനുകളിലും ചുമതല മാറ്റങ്ങളുണ്ടാകും. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒമാരുടെ ചുമതലയിലുണ്ടായ ജില്ലയിലെ 18 പോലീസ് സ്‌റ്റേഷനുകളില്‍ 15 എണ്ണത്തിന്റെയും ചുമതലകള്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറും. കല്‍പ്പറ്റ, ബത്തേരി സ്‌റ്റേഷനുകളിലും സൈബര്‍ പോലീസ് സ്‌റ്റേഷനിലും ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒമാര്‍ക്ക് തന്നെയായിരിക്കും ചുമതല. കേസുകളുടെ എണ്ണം , ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ച് കല്പറ്റ, ബത്തേരി സ്‌റ്റേഷനുകളിലും, ഐ.ടി, സൈബര്‍ കുറ്റ കൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതിനാലും ബന്ധപ്പെട്ട കേസുകളുടെ അന്വേഷണച്ചുമതല ഇന്‍സ്‌പെക്ടറിനോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്കായതിനാലും സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനിലും ചുമതല ഇന്‍സ്‌പെക്ടര്‍ക്ക് തന്നെയാക്കി നിലനിര്‍ത്തി. 

ഘടനാവ്യത്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കിളുകള്‍ രൂപവത്കരിച്ചാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് (സി.ഐ.) ചുമതല നല്‍കുന്നത്. രണ്ടോ, മൂന്നോ സ്‌റ്റേഷനുകള്‍ ഒരു സര്‍ക്കിളിന്റെ കീഴില്‍ വരും. ഓരോ സര്‍ക്കിളിന്റെയും ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കും.
സര്‍ക്കിള്‍ പരിധിയില്‍പെട്ട സ്‌റ്റേഷനുകളുടെ മേല്‍നോട്ടവും പ്രധാന കേസുകളുടെ അന്വേഷണച്ചുമതലയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനുണ്ടാവും.

ജില്ലയില്‍ ഏഴു സര്‍ക്കിളുകള്‍

ജില്ലയില്‍ ഏഴു സര്‍ക്കിളുകളാണ് ഉണ്ടാവുക. ഇന്‍സ്‌പെക്ടര്‍ ചുമതലവഹിക്കുന്ന കല്പറ്റ, ബത്തേരി സ്‌റ്റേഷനുകള്‍ സര്‍ക്കിളിന്റെ പരിധിയില്‍ വരില്ല. കല്‍പറ്റ ട്രാഫിക് യൂണിറ്റ് കല്‍പറ്റ സ്‌റ്റേഷനിലും, ബത്തേരി ട്രാഫിക് യൂണിറ്റും മുത്തങ്ങ ഔട്ട് പോസ്റ്റും ബത്തേരി സ്‌റ്റേഷന്‍ പരിധിയിലുമാണ് വരുക. മീനങ്ങാടി സര്‍ക്കിളിനു കീഴില്‍ മാത്രമാണ് മൂന്നു പോലീസ് സ്‌റ്റേഷനുകള്‍ വരുന്നത്. ബാക്കി സര്‍ക്കിളുകള്‍ക്ക് കീഴില്‍ രണ്ടു പോലീസ് സ്‌റ്റേഷനുകള്‍ വീതമാണ് വരുന്നത്. കൂടാതെ കണ്ട്രോള്‍റൂമിന്റെ ചുമതല ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാവും. 

ജിലയിലെ സര്‍ക്കിളുകളും പരിധിയില്‍ വരുന്ന സ്‌റ്റേഷനുകളും

വൈത്തിരി സര്‍ക്കിള്‍
വൈത്തിരി, മേപ്പാടി സ്‌റ്റേഷനുകള്‍ 

കമ്പളക്കാട് സര്‍ക്കിള്‍
കമ്പളക്കാട്,പടിഞ്ഞാറത്തറ

മാനന്തവാടി സര്‍ക്കിള്‍
മാനന്തവാടി, മാനന്തവാടി ട്രാഫിക് യൂണിറ്റ്, പനമരം

തിരുനെല്ലി സര്‍ക്കിള്‍
തിരുനെല്ലി, തലപ്പുഴ, കാട്ടിക്കുളം എയ്ഡ് പോസ്റ്റ് 

വെള്ളമുണ്ട സര്‍ക്കിള്‍
വെള്ളമുണ്ട, തൊണ്ടര്‍നാട്

മീനങ്ങാടി സര്‍ക്കിള്‍
മീനങ്ങാടി, അമ്പലവയല്‍, നൂല്‍പ്പുഴ, പാട്ടവയല്‍ ഔട്ട് പോസ്റ്റ് 

പുല്പള്ളി സര്‍ക്കിള്‍
പുല്പള്ളി, കേണിച്ചിറ


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പോലീസിലെ ഘടനാ മാറ്റം ; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങള്‍; 15 പോലീസ് സ്‌റ്റേഷനുകളില്‍ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ;ഏഴു പുതിയ സര്‍ക്കിളുകള്‍
  • വണ്ടിക്കടവ് ഉന്നതിക്കാര്‍ താമസിക്കുന്നത് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍
  • സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍
  • തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു
  • മാനന്തവാടിയിലും ഇനി 'സ്‌കൂട്ടര്‍ ടാക്‌സി': വേഗത്തിലും കുറഞ്ഞ ചെലവിലും ലക്ഷ്യസ്ഥാനത്തെത്താം !
  • കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show