ദമ്പതികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം;ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് പരിക്ക്; മോഷണശ്രമമെന്ന് സൂചന
പനമരം: പനമരം താഴെ നെല്ലിയമ്പത്ത് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ വയോധികന് മരിച്ചു. അഞ്ചു കുന്ന് സ്കൂളിലെ മുന്‍ അധ്യാപകന് പത്മാലയം കേശവന് മാസ്റ്റര്‍ (75) ആണ് കൊല്ലപ്പെട്ടത്. മുഖം മൂടിയിട്ട രണ്ട് പേരുടെ കത്തി കുത്തേറ്റാണ് മരിച്ചതെന്നാണ് ആദ്യ വിവരം.ഇദ്ദേഹത്തിന്റെ ഭാര്യ പത്മാവതിയെ കുത്തേറ്റ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.15 ഓടെയാണ് സംഭവം. പ്രധാന നിരത്തില്‍ നിന്നും മാറി കുറച്ച് ഒറ്റപ്പെട്ടതാണ് ഇവരുടെ വീട്. മുകള്‍ നിലയില്‍ നിന്നും പ്രവേശിച്ചതാണ് അക്രമികളെന്നാണ് പ്രാഥമിക വിവരം. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍