പൂമല ഗവണ്മെന്റ് എല്‍.പി.സ്കൂള്‍ പ്രവേശനോത്സവം നടത്തി
പൂമല: പൂമല ഗവണ്മെന്റ് എല്‍.പി.സ്കൂള്‍ പ്രവേശനോത്സവം ഓണ്‍ലൈനായി വിവിധ പരിപാടികളോടെ നടത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടോം ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ് അധ്യക്ഷതവഹിച്ചു. സലീം മഠത്തില്‍, ബിന്ദു സജി, പി.പി അയൂബ്,അനില്‍കുമാര്‍ എസ്, ശ്രീജ ബാലകൃഷ്ണന്, പ്രധാനാധ്യാപിക ഷീബ.പി, മോളി ചെറിയാന് എന്നിവര്‍ സംസാരിച്ചു. ഓണ്‍ലൈനായി കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍