മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി.
ബത്തേരി: മുസ്ലിം യൂത്ത് ലീഗ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ടു ഡേ മിഷന്റെ ഭാഗമായി പൊതു ഇടങ്ങളിലെ ശുചീകരണ യജ്ഞം നിയോജക മണ്ഡലതല ഉദ്ഘാടനം മിനി സിവില്‍ സ്റ്റേഷന്റെ മുമ്പില്‍ ഐ സി ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.വീടുകളിലെ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി കെ ആരിഫ് നിര്‍വ്വഹിച്ചു.ശുചീകരണത്തിന് യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സമദ് കണ്ണിയന്‍, ജനറല്‍ സെക്രട്ടറി സി കെ മുസ്ഥഫ, ട്രഷറര്‍ നിസാം കല്ലൂര്‍, ഭാരവാഹികളായ നൗഷാദ് മംഗലശേരി, ഹാരിസ് ബനാന, അഷ്റഫ് അമ്പലവയല്‍, മുനിസിപ്പല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍, എം.എസ്.എഫ് നിയോജകമണ്ഡലം സെക്രട്ടറി റമീസ് ചൂര്യന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൗക്കത്ത് കള്ളികുടന്, പി. മൊയ്തീന്, വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു.ഇന്ന് വീടും പരിസരവും നാളെ പൊതു ഇടങ്ങളുമാണ് മിഷന്റെ ഭാഗമായി ശുചീകരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍