ജയശ്രീസ്കൂളില് പരിസ്ഥിതി വാരാഘോഷത്തിന് തുടക്കമായി
പുല്‍പ്പള്ളി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശശികുമാര്‍ വൃക്ഷതൈ നട്ട് വാരാചരണം ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സെമിനാര്‍, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം, മുളവല്‍ക്കരണം, വീട്ടുമുറ്റത്ത് ഒരു ഔഷധ സസ്യം എന്നീ പദ്ധതികള്‍ ഇതോടനുബന്ധിച്ചു നടക്കും.ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തില്‍ സാമൂഹികശുചീകരണവും നടക്കും.ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പി എ നാസര്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ കെ ആര്. ജയറാം, വി ടി ലവന്, കെ ആര് ജയരാജ്, എന്‍ എന്‍ ചന്ദ്രബാബു, എം വി ബാബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍