OPEN NEWSER

Monday 05. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാക്‌സിന്‍ മുന്‍ഗണന; മോട്ടോര്‍ തൊഴിലാളികളെ അവഗണിച്ചതില്‍  പ്രതിഷേധം

  • S.Batheri
20 May 2021

 

ബത്തേരി: കോവിഡ് വാക്‌സിന്‍ മുന്‍ഗണന നിശ്ചയിച്ചതില്‍ ചരക്ക് വാഹനങ്ങളിലുള്‍പെടെ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളെ അവഗണിച്ചതില്‍ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ല കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാവുന്നത് തൃണവല്‍ക്കരിച്ച്  കോവിഡ് പോരാളികളായി പ്രവര്‍ത്തിക്കുന്നവരാണ് മോട്ടോര്‍ തൊഴിലാളികള്‍. ജോലിയുടെ ഭാഗമായി പൊതുസമൂഹവുമായി നിരന്തരം ഇടപെടേണ്ടിയും വരുന്നു. ഭക്ഷ്യധാന്യവും, മരുന്നും, കോവിഡ് പ്രതിരോധ ഉപകരണങ്ങളും, റേഷന്‍ സാധനങ്ങളും, ആവശ്യക്കാരിലെത്തിക്കുന്നത് ചരക്ക് വാഹനങ്ങളിലെ തൊഴിലാളികളാണ്.തൊഴിലാളികളുടെ ഈ സേവനങ്ങളെല്ലാം മറന്ന് കൊണ്ടുള്ള തീരുമാനം പുനപരിശോധിച്ച് മോട്ടോര്‍ തൊഴിലാളികളേയും വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറാവണമെന്ന്ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസാസിയേഷന്‍ ജില്ല കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുംചരക്ക് വാഹനങ്ങളെ വഴിയില്‍ തടയരുതെന്ന് ഉത്തരവിറക്കിയിട്ടുള്ളതാണ്.ഇതെല്ലാം മറന്ന് ചരക്ക് വാഹനങ്ങളെ പോലീസ് വഴിയില്‍ തടഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന  നടപടിയാണ് സ്വീകരിക്കുന്നത്.ഇന്നലെ മലപ്പുറം അങ്ങാടിയില്‍ ആയിരത്തി അത്തുറ് കിലോമീറ്റര്‍ അകലെയുള്ള മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് കോട്ടക്കലിലേക്ക് ആഴ്ചകളോളം ഉറക്കമൊഴിഞ്ഞ് അരിയുമായി എത്തിയ ഒരു ലോറി തൊഴിലാളിയെ നടുറോഡില്‍ ലോറിയില്‍ നിന്ന് കുത്തി പിടിച്ച് ഇറക്കിക്കൊണ്ട് പോകുന്ന ദൃശ്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്ഇതെല്ലാം മോട്ടോര്‍ തൊഴിലാളികള്‍ക്ക് നേരെയുള്ള അതിക്രമമാണ്ഇതവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.അതില്ലാതെ വന്നാല്‍ ഈ ദുരന്ത മുഖത്തും തൊഴിലാളികള്‍ക്ക് പ്രതിഷേധിക്കേണ്ടിവരുമെന്നും വയനാട് ജില്ല ലോറി ഓണേഴ്‌സ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല പ്രസിഡണ്ട്അഹമ്മദ് സി.എം, ജില്ല ജനറല്‍ സെക്രട്ടറി പ്രസാദ് എന്‍.എന്‍ ജില്ല ട്രഷറര്‍ ഐസക്ക് ഒ.പി എന്നിവര്‍ പറഞ്ഞു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തിരുനെല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് തിരുനെല്ലി, തൃശിലേരി ദേവസ്വങ്ങളുടെ നിക്ഷേപതുക തിരിച്ച് നല്‍കി: ബാങ്ക് ഭരണസമിതി
  • ബിവറേജിലേക്ക് മദ്യവുമായി പോയ ലോറി മറിഞ്ഞു; പുല്‍പ്പള്ളി സ്വദേശിയായ ഡ്രൈവര്‍ മരിച്ചു
  • പുല്‍പ്പള്ളിയില്‍ വീട് കുത്തിതുറന്ന് വന്‍ മോഷണം
  • പുല്‍പ്പള്ളിയില്‍ വീട് കുത്തിതുറന്ന് വന്‍ മോഷണം
  • ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി 6 ന്;വയനാട് ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും
  • തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്ലുവിളികളെ നേരിട്ട് നേടിയ വിജയം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
  • നിയമസഭാ തിരഞ്ഞെടുപ്പില്‍ ലക്ഷ്യം നൂറ് സീറ്റ്: കെ സി വേണുഗോപാല്‍
  • മദ്യലഹരിയില്‍ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
  • മദ്യലഹരിയില്‍ തര്‍ക്കം;യുവാവിന് വെട്ടേറ്റു
  • പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show