പള്‍സ് ഒക്സി മീറ്ററുകള്‍ വിതരണം ചെയ്തു
നൂല്‍പ്പുഴ: ഡി.വൈ.എഫ്.ഐ മൂലങ്കാവ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പള്‍സ് ഓക്സിമീറ്റര്‍ ചലഞ്ചിന്റെ ഭാഗമായി സുമനസുകളുടെ സഹായത്താല്‍ ലഭിച്ച പള്‍സ് ഓക്സി മീറ്ററുകള്‍ നൂല്‍പ്പുഴ എഫ്.എച്ച്.സി ക്ക് കൈമാറി. ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോ ജോണി, ബ്ലോക്ക് പ്രസിഡന്റ് നിതിന്‍ കെ.വൈ, ബ്ലോക്ക് ട്രഷറര്‍ ആഗ്നസ് ബി.കെ , മൂലങ്കാവ് മേഖല പ്രസിഡന്റ് സിബില്‍ ബാബു, ഇന്ദുപ്രഭ എന്നിവര്‍ ചേര്‍ന്ന് പള്‍സ് ഓക്സി മീറ്ററുകള്‍ കൈമാറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍