പരീക്ഷയ്ക്ക് പോകുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു
നീര്‍വാരം: പനമരം നീര്‍വാരം അമ്മാനി കവലയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. നീര്‍വാരം നെടുംകുന്നില്‍ സത്യജ്യോതി (22) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മൈസൂരില്‍ റെയില്‍വേയുടെ പരീക്ഷക്കായി ബസ് കയറുന്നതിനായി പിതാവ് മോഹനനോടൊപ്പം പുഞ്ചവയല്‍ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നു. ഇതിനിടെ കാട്ടാന പൊടുന്നനെ മുന്നിലേക്ക് വരികയായിരുന്നുവെന്ന് മോഹനന്‍ പറഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തങ്ങള്‍ രണ്ട് പേരും വീണുപോയതായും പാഞ്ഞടുത്ത കാട്ടാന സത്യജ്യോതിയെ തട്ടിതെറിപ്പിച്ചെന്നും മോഹനന്‍ പറഞ്ഞു. അതിന് ശേഷം കാട്ടാന ഓടി പോകുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ മാനന്തവാടി മെഡിക്കല്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. സത്യജ്യോതിക്ക് നട്ടെല്ലിന് പരിക്കേറ്റതായാണ് ആശുപത്രി അധികൃതര്‍ പ്രാഥമികമായി അറിയിച്ചതെന്ന് മോഹനന്‍ പറഞ്ഞു.കാട്ടാന ശല്യം മൂലം പ്രഭാത സവാരിക്ക് വരെ ബുദ്ധിമുട്ടാണെന്നും ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകളെ തടയാന്‍ ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
