വന്‍ വിലക്കുറവില്‍ മരുന്നുകള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലെ പരിശോധനകള്‍ കാര്യക്ഷമമാക്കണം: എകെസിഡിഎ
ബത്തേരി: സംസ്ഥാനത്ത് കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ 'ഓപ്പറേഷന്‍ ഡബിള്‍ ചെക്ക്' ല്‍ സിപ്ല കമ്പനിയുടെ വ്യാജ മരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലും നടത്തിയ പരിശോധനയില്‍ മീനങ്ങാടി കേന്ദ്രീകരിച്ചുള്ള മൊത്തവിതരണ സ്ഥാപനത്തില്‍ നിന്നും സിപ്ല കമ്പനിയുടെ വ്യാജ മരുന്നുകള്‍ കണ്ടെത്തിയത് പൊതുജനങ്ങളില്‍ആശങ്കയുണ്ടാക്കുന്നതായി എകെസിഡിഎ. വ്യാജ മരുന്നുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആള്‍ കേരള കെമിറ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. വന്‍ വിലക്കുറവില്‍ എന്ന വ്യാജേന ഡിസ്‌കൗണ്ട് ബോര്‍ഡുകള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച് മരുന്നുകള്‍ 80% വരെ വിലക്കുറവില്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന വ്യാജ മരുന്നുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആള്‍ കേരള കെമിറ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എകെസിഡിഎ യില്‍ അംഗങ്ങളായിട്ടുള്ള ഹോള്‍സെയില്‍ ,റീട്ടെയ്ല്‍ കച്ചവടക്കാര്‍ മരുന്ന് കമ്പനികളുടെ അംഗീകൃത വിതരണക്കാരും, റീട്ടെയിലേഴ്‌സ് കമ്പനി അംഗീകൃത വിതരണക്കാരില്‍ നിന്നും പര്‍ച്ചേസ് നടത്തിയാണ് മരുന്നുകള്‍ വില്‍പ്പന നടത്തുന്നത്.
എന്നാല്‍ കുറച്ചു കാലങ്ങളായി വന്‍വിലക്കുറവില്‍ എന്ന വ്യാജേന പരസ്യബോര്‍ഡുകള്‍ ഉള്‍പ്പെടെയും, സോഷ്യല്‍ മീഡിയയിലും പരസ്യം നല്‍കിയും ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വില്‍പ്പന നടത്തി പൊതുജന ആരോഗ്യത്തെ തകര്‍ക്കുന്ന തരത്തില്‍ ചില സ്ഥാപനങ്ങള്‍ കച്ചവടം നടത്തുകയാണ്.
മരുന്ന് കമ്പനികള്‍ നല്‍കുന്ന ലാഭമാര്‍ജിനിലും വിലകുറച്ച് മരുന്നുകള്‍ വില്പന നടത്തുന്നത് എങ്ങനെയെന്നുള്ളത് കണ്ടെത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൂടുതല്‍ കാര്യക്ഷമമായി പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
സിപ്ല കമ്പനിയുടെ വ്യാജമരുന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന പരിശോധന സ്വാഗതാര്‍ഹമാണ്. ഇത്തരത്തില്‍ അന്യസംസ്ഥാനത്തു നിന്നും വ്യാജ മരുന്നുകള്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന ശൃംഖലയെ കണ്ടെത്താനും ,ഔഷധ വ്യാപാര മേഖലയും സംരക്ഷിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ നടത്താനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
വയനാട് ജില്ലയില്‍ എകെസി ഡിഎ യില്‍ അംഗങ്ങള്‍ ആയിട്ടുള്ള റീട്ടെയില്‍ ഔഷധ വ്യാപാരികള്‍ വ്യാജ മരുന്ന് വില്‍പ്പന നടത്തിയ മീനങ്ങാടിയിലെ മൊത്ത വിതരണ സ്ഥാപനവുമായി യാതൊരുവിധ കച്ചവട ഇടപാടുകളും നടത്തിയിട്ടില്ല. മാത്രമല്ല ഈ സ്ഥാപനത്തിന് സംഘടനയില്‍ അംഗത്വവുമില്ലെന്നും എകെ സിഡിഎ വയനാട് ജില്ല ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് സിപി ജോയിക്കുട്ടി, സെക്രട്ടറി എ കെ രാമകൃഷ്ണന്‍, ട്രഷറര്‍ എ ജമാലുദ്ദീന്‍ ,സംസ്ഥാന സെക്രട്ടറി നാസര്‍ അറക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
