OPEN NEWSER

Monday 17. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുപ്രസിദ്ധ മദ്യവില്‍പ്പനക്കാരന്‍ മുത്തപ്പന്‍ സുരേഷ് അറസ്റ്റില്‍

  • Mananthavadi
02 Dec 2025

വെണ്ണിയോട്: ക്രിസ്തുമസ് ന്യൂഇയര്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് െ്രെഡവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണുവും സംഘവും വെണ്ണിയോട് വലിയകുന്ന് ഭാഗത്ത് നടത്തിയ റെയിഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 23 ലിറ്റര്‍ വിദേശമദ്യവുമായി അനധികൃത മദ്യവില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്തു. വെണ്ണിയോട് വലിയകുന്ന് സ്വദേശി വലിയകുന്ന് വീട്ടില്‍ സുരേഷ്. വി.എ (50) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. വെണ്ണിയോട് വലിയകുന്ന് ഭാഗങ്ങളില്‍ വ്യാപകമായി മദ്യവില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഷാജി, സുനില്‍കുമാര്‍ എം,എ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ,ടി, പ്രജീഷ് എം.വി , പ്രോമിസ് എം,പി, വജീഷ്‌കുമാര്‍ വി.പി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സജ്‌ന പി.യു എന്നിവര്‍ പങ്കെടുത്തു.

10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
മദ്യവില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലില്‍ റിമാന്റ് ചെയ്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍
  • ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍
  • കൃഷിനാശം ധനസഹായം, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
  • വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
  • ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show