ഭാര്യയെ കൊന്ന കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു ജില്‍സണെന്നും പുലര്‍ച്ചെയാണ് കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടതെന്നും സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രിലിലാണ് ജില്‍സണ്‍ കേണിച്ചിറ സ്വദേശിനി ലിഷ (39)യെ കൊന്നത്. കടബാധ്യതയുമായി ബന്ധപ്പെട്ട തര്‍ക്കിലാണ് ഭാര്യയെ ജില്‍സണ്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അന്ന് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അറസ്റ്റിലായ ഉടനെയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്നു ജില്‍സണ്‍. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
