OPEN NEWSER

Sunday 26. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സീബ്ര ലൈനില്‍ വിദ്യാര്‍ത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവം; കല്‍പ്പറ്റ പോലീസ് കേസെടുത്തു

  • Mananthavadi
02 Dec 2025

കല്‍പ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാറിടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതില്‍ വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണെന്ന് കണ്ടെത്തി. മേല്‍ കേസില്‍ െ്രെഡവറെ മാറ്റി ലൈസന്‍സ് ഉള്ള ഒരാളെ കാണിച്ചിരുന്നു. ഇതാണ് കല്‍പ്പറ്റ പോലീസ് പൊളിച്ചടുക്കിയത്. വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയായതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് നല്‍കുകയും കുട്ടിക്ക് വാഹനം ഓടിക്കാന്‍ കൊടുത്തതിന് വാഹന ഉടമസ്ഥനെതിരെ കേസെടുത്ത് കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും ഉടമയ്‌ക്കെതിരെ നടപടിക്കും വാഹനമോടിച്ചയാള്‍ക്ക് 25 വയസ് വരെ ലൈസന്‍സ് ലഭ്യമാക്കാതെയിരിക്കുന്നതിനു മുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ജയപ്രകാശ് അറിയിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്. 

04.11.2025 തിയതി ഉച്ചയോടെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിനു മുന്‍വശത്തുള്ള സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു വിദ്യാര്‍ത്ഥിനിക്ക് അപകടം സംഭവിച്ചത്. ജനമൈത്രി ജംഗ്ഷന്‍ ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന കാറാണ് വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ചത്.
ഠീറമ്യ മ േ7:24ജങ
7:24ജങ

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്കഗാന്ധി സന്ദര്‍ശിച്ചു
  • ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു: എം.പി പ്രിയങ്ക ഗാന്ധി
  • വയനാട് ജില്ലയിലെ 223 സ്‌കൂളുകളിലെ 9524 വിദ്യാര്‍ത്ഥികള്‍ വിദ്യാവാഹിനി പദ്ധതിയില്‍
  • കുറുവാ ദ്വീപിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള ശ്രമങ്ങളുമായി മാനന്തവാടി നഗരസഭ
  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്ക ഗാന്ധി നാളെ സന്ദര്‍ശിക്കും
  • വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
  • അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയില്‍.
  • വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ. എം അഭിജിത്ത് എംഎ എ
  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
  • ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തടവുകാരി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show