എസ്‌ഐആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം
തിരുവനന്തപുരം: വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിശോധന (എസ്‌ഐആര്‍) സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം നല്‍കി. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. കരടു വോട്ടര്‍പട്ടിക ഡിസംബര്‍ 16ന് പുറത്തുവിടും. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 14നാണ് പുറത്തുവിടുക. പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനത്തോളം മാത്രമായിരുന്നു. 15 ശതമാനം കിട്ടിയില്ല. അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പറഞ്ഞിരുന്നു.
അര്‍ഹരായ പലരും വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താകുമെന്ന ആശങ്കപ്രകടിപ്പിച്ച അവര്‍ സമയം നീട്ടണമെന്ന ആവശ്യം ആവര്‍ത്തിച്ചു. 99.5% ഫോമും വിതരണം ചെയ്‌തെന്നും ബാക്കിയുള്ളവയുടെ വിതരണം ഉടന്‍ പൂര്‍ത്തിയാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍(സിഇഒ) രത്തന്‍ യു. കേല്‍ക്കര്‍ മറുപടി നല്‍കി. ബാക്കിയുള്ളവയും പൂരിപ്പിച്ച് ഉടന്‍ തിരികെക്കിട്ടും. ശനിയാഴ്ചവരെ ഡിജിറ്റൈസ് ചെയ്തത് 75.35 ശതമാനമാണ്. ഡിജിറ്റൈസ് ചെയ്യാന്‍ പ്രയാസമുണ്ടെങ്കില്‍ കമ്മിഷന്‍ സഹായിക്കുമെന്നും ഫോം നല്‍കാന്‍ നാലുവരെ കാത്തിരിക്കരുതെന്നും സിഇഒ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
