OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സൗണ്ട് തെറാപ്പിയില്‍ ശ്രദ്ധേയനായി ശ്യാം സൂരജ്

  • Mananthavadi
18 May 2021

മാനന്തവാടി: നിരവധി രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സയെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന സൗണ്ട് തെറാപ്പിയില്‍ ശ്രദ്ധേയനായി മാനന്തവാടി സ്വദേശി ഡോ.ശ്യാം സൂരജ്. ബംങ്കളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രംസ് ഇവന്‍സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനാണ് ശ്യാം. ഇന്ത്യക്കകത്തും, പുറത്തും നിരവധി സ്‌റ്റേജ് ഷോകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അന്തര്‍ദേശീയ, ദേശീയ പുരസ്‌ക്കാരങ്ങളും ശ്യാമിനെ തേടിയെത്തിയിട്ടുണ്ട്. കോപ്പര്‍, ടിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള തിബത്തന്‍ സിംഗിങ്ങ് ബോളാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഈ ബോളുകളിലെ ശബ്ദവും, പ്രകമ്പനങ്ങളുമാണ് ഹീലിംഗ് ചികിത്സ രീതിയിലെ പ്രധാനം. ഈ രംഗത്ത് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയനായ സത്യബ്രതില്‍ നിന്നാണ് ഹൈദരബാദില്‍ വെച്ച് രണ്ട് ഘട്ടങ്ങളിലെ കോഴ്‌സുകളിലായി ശ്യാം പരിശീലനം നേടിയത്.

കായികം, മാനസികം, ആത്മീയം ഈ മൂന്ന് കാര്യങ്ങള്‍ക്കും ഒരു പോലെ പരിപോഷിപ്പിക്കുവാന്‍ ശബ്ദ ഊര്‍ജ്ജത്തിന് കഴിയും. വിഷാദ രോഗങ്ങള്‍, ഉറക്കമില്ലായ്മ, മൈഗ്രേന്‍, മാനസിക വൈകല്യങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവക്ക് പരിഹാരമായി ഈ ചികിത്സ രീതീ യെ വിലയിരുത്തപ്പെടുന്നുണ്ട്.ആധുനിക വൈദ്യം രോഗലക്ഷണങ്ങളെ കോശതലത്തിലാണ് ചികിത്സിക്കുന്നതെങ്കില്‍ സൗണ്ട് തെറാപ്പിയില്‍ അഗാധമായ ഊര്‍ജ്ജതലത്തില്‍ മൂല കാരണത്തെ ശമിപ്പിക്കുകയാണ് ചെയ്യുന്നത്.മനസ്സിനും ,ശരീരത്തിനും സൗണ്ട് തെറാപ്പി ഏറെ ഉത്തേജനം നല്‍കുന്നതായാണ് അനുഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നതെന്ന് ശ്യാം പറഞ്ഞു. എനര്‍ജി പെന്‍ഡുലം ഉപയോഗിച്ച് അസന്തുലിതാവസ്ഥയെ അപഗ്രഥിക്കുകയും, യഥാക്രമമുള്ള ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് ചികിത്സിക്കുകയുമാണ് സൗണ്ട് ഹീലിംഗ് രീതി.നിലവിലെ സാഹചര്യങ്ങള്‍ മാറി വരുമ്പോള്‍ ഈ ചികിത്സ രീതീയില്‍ കൂടുതല്‍ പരിശീലനം നേടാനുള്ള ശ്രമത്തിലാണിപ്പോള്‍ ശ്യാം സൂരജ്

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show