മാതൃകാ പ്രവര്‍ത്തനവുമായി ആര്.എഫ്.ഡബ്ല്യു.എ വയനാടും ബനാന വയനാടും
ബത്തേരി: കോവിഡ് മഹാമാരിയില്‍ തളര്‍ന്നു പോകാതെ നമ്മുടെ നാടിനെയും ജനങ്ങളെയും രാത്രികള്‍ പകലുകളാക്കി സ്വന്തം ജീവനെയും കുടുംബത്തെയും നോക്കാതെ സംരക്ഷിക്കുന്ന കാക്കിയണിഞ്ഞ ദൈവത്തിന്റെ കരങ്ങളെ ആദരിച്ചു കൊണ്ട് റോണാള്‍ഡോ ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന് വയനാട് വിംഗും ബനാന വയനാടും. ഫുഡ് ഫ്രം ഹാര്‍ട്ട് എന്ന പരിപാടിയുടെ ഭാഗമായി ബത്തേരിയിലും ടൗണിലുമായി ജോലി ചെയ്യുന്ന ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരുനേരത്തെ ആഹാരം നല്‍കിയാണ് ഇവര്‍ മാതൃകയായത്. പ്രസിഡന്റ് സല്മാന് മാനന്തവാടി, ജില്ലാ സെക്രട്ടറി ജസല്‍ മാനന്തവാടി, ട്രഷറര്‍ അനസ് ബത്തേരി, വൈസ് പ്രസിഡന്റ് സല്മാന് മാനന്തവാടി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍