ലോക്ക്ഡൗണ്‍ നിയന്ത്രണ ലംഘനം; ഇന്ന് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കല്‍പ്പറ്റ: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് വൈകുന്നേരം 5 മണി വരെ വയനാട് ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായ വിധം മാസ്ക്ക് ധരിക്കാത്തതിന് 97 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 62 പേര്‍ക്കെതിരെയും പിഴ ചുമത്തി. ജില്ലയില്‍ ഇന്ന് 1 പോലീസ് ഉദ്യോഗസ്ഥന് കോവിഡ് പോസ്റ്റിവായിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും, ബാങ്ക്, വാക്സിനേഷന് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നതായി ശ്രദ്ധയില്പ്പെട്ടിടുള്ളതിനാല് ജില്ലയില്‍ വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും നിര്‍ദേശം ലംഘിക്കുന്നവര്ക്കെതിരെശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍