OPEN NEWSER

Tuesday 16. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വ്യാപാരികള്‍ വീട്ടുപടിക്കല്‍ ക്യാമ്പയിന്‍ നടത്തി.

  • Ariyippukal
15 May 2021

കല്‍പ്പറ്റ: ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ ചെറുകിട വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരുകള്‍ക്ക് മുമ്പിലെത്തിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഞങ്ങള്‍ക്കും ജീവിക്കണം' എന്ന മുദ്രാവാക്യത്തില്‍ വീട്ടുപടിക്കല്‍ ക്യാമ്പയിന്‍ നടത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് പോകുന്ന വ്യാപാര മേഖലയ്ക്ക് വീണ്ടും കനത്ത പ്രഹരമാണ് ലോക്ക്ഡൗണെന്നും കടകള്‍ അടച്ചതോടെ ലക്ഷകണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളാണ് പ്രതിസന്ധിയിലായതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്.ലോക്ക്ഡൗണ്‍ സമയത്തും കുത്തക കമ്പിനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിന് നല്‍കിയ അനുമതിപിന്‍വലിക്കുക,അടഞ്ഞ് കിടക്കുന്ന കടകളുടെ വാടകയും കറന്റ് ബില്ലും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുക,ബാങ്ക് ലോണുകള്‍ക്ക് പലിശയിളവോടെ മൊറട്ടോറിയം പ്രഖ്യാപിക്കുക. ങടങഋ യൂണിറ്റുകളില്‍ കച്ചവടങ്ങളെയും ഉള്‍പ്പെടുത്തി ഇളവുകള്‍ അനുവദിക്കുക,അവശ്യസാധനങ്ങള്‍ ഒഴികയുള്ള കടകള്‍ക്ക് ആഴ്ച്ചയില്‍ 3 ദിവസം എങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക,ലോക്ക് ഡൗണിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ശ്രദ്ധ ക്ഷണിക്കല്‍ ക്യാമ്പയിന്‍ നടത്തിയത്..

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
  • വയലില്‍ നടന്നും പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി!
  • വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
  • കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.
  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
  • ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി
  • വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
  • എംഡിഎംഎ യുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍
  • ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
  • വെടിയുണ്ടകളുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show