തൊണ്ടര്‍നാട്ടില്‍ കൂടുതല്‍ പേര്‍ സിപിഎമ്മില്‍ നിന്ന് ലീഗിലേക്ക്
തൊണ്ടര്‍നാട്: തൊഴിലുറപ്പ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിഷേധിച്ച് തൊണ്ടര്‍നാട് പഞ്ചായത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ മുസ്ലീം ലീഗില്‍ ചേര്‍ന്നു. പാര്‍ട്ടി അംഗവും സൈബര്‍ ഇടത്തിലെ സജീവ സാന്നിദ്ധ്യവുമായ ഹാരിസ് വാഴയില്‍ കോറോം കഴിഞ്ഞ ദിവസം മുസ്ലിം ലീഗില്‍ ചേരുകയും, അദ്ധേഹത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് മുന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്‌ഐ നേതാവുമായ കല്ലേരി അജ്മലിന്റെ നേതൃത്വത്തില്‍ കുഞ്ഞോത്ത് നിന്നും പത്തോളം പ്രവര്‍ത്തകര്‍ മുസ്ലീം ലീഗില്‍ ചേര്‍ന്നത്. പാണക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും തൊണ്ടര്‍നാട് പഞ്ചായത്തില്‍ കോടികളുടെ അഴിമതി നടത്തുകയും ചെയ്ത സിപിഎം നിലപാടില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ലീഗിലേക്കും യുഡിഎഫ് പക്ഷത്തേക്കും കടന്ന് വരുമെന്ന് അംഗത്വം സ്വീകരിച്ചവര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
