കാട്ടാനയുടെ ആക്രമണം; 16 കാരന്‍ ചികിത്സയില്‍
കാട്ടിക്കുളം: പനവല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പ്രദേശവാസിയായ പതിനാറ്കാരന് നിസാര പരിക്കേറ്റു. എമ്മടി കാരമ വീട്ടില്‍ രാജുവിന്റെ മകന്‍ മുത്തുവിനാണ് പരിക്കേറ്റത്. വീടിന് സമീപത്തെ കല്യാണ വീട്ടില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലോട്ടുള്ള നടപ്പാതയിലൂടെ പോകുമ്പോ അരികിലെ വയലില്‍ കാട്ടാനയുണ്ടായിരുന്നെന്നും പൊടുന്നനെ പാഞ്ഞടുത്ത് തുമ്പികൈ കൊണ്ട് തട്ടിയതായും മുത്തു പറഞ്ഞു. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിതാക്കളും നാട്ടുകാരും ഓടി ചെന്നപ്പോഴേക്കും ആന അവിടെ നിന്നും മാറിയിരുന്നു. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചു. കയ്യുടെ ഷോള്‍ഡറിന് ചെറിയ പരിക്കേറ്റതായാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. കൂടുതല്‍ പരിശോധന നടത്തിവരികയാണെന്ന് കുട്ടിയുടെ പിതാവ് രാജു പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
