തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; 'ഉറപ്പായും വോട്ട് ചെയ്യും' ബോധവത്കരണ മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് വിഭാഗം സ്വീപ്പിന്റെ സഹകരണത്തോടെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഉറപ്പായും വോട്ട് ചെയ്യും എന്ന മുദ്രാവാക്യവുമായി കല്‍പ്പറ്റ ബസ് സ്റ്റാന്റില്‍ നിന്ന് കളക്ടറേറ്റിലേക്ക് കാന്റില്‍ ലൈറ്റ് ബോധവത്കരണ ജാഥ സംഘടിപ്പിച്ചു. ജനാധിപത്യ സംരക്ഷണത്തിനായി മുഴുവന്‍ സമ്മതിദായകരും വോട്ടു രേഖപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച ബോധവത്കരണ ജാഥയില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന വിദ്യാര്‍ത്ഥികള്‍ക്ക് കാന്റില്‍ ലൈറ്റ് കൈമാറി. കളക്ടറേറ്റിലെത്തിയ മാര്‍ച്ച് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സ്വീകരിച്ചു. വോട്ട് ചെയ്യുകയെന്ന ജനാധിപത്യ ഉത്തരവാദിത്വം എല്ലാ വോട്ടര്‍മാരും കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം.ജെ അഗസ്റ്റിന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
